മാതൃഭാഷ ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്.. മാതൃഭാഷ സമൂഹത്തെ കൂട്ടിയിണക്കുന്ന, അതിന്റെ സ്വത്വത്തെ നിര്‍ണ്ണയിക്കുന്ന സംസ്‌കാരവും ചരിത്രവും കൂടിയാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
‘മാതൃഭാഷ കേവലമൊരു ആശയ വിനിമയോപാധിയല്ല. അതൊരു സമൂഹത്തെ കൂട്ടിയിണക്കുന്ന, അതിന്റെ സ്വത്വത്തെ നിര്‍ണ്ണയിക്കുന്ന സംസ്‌കാരവും ചരിത്രവും കൂടിയാണ്. മാതൃഭാഷകളുടെ പ്രാധാന്യം കാത്തുസൂക്ഷിക്കാന്‍ നമുക്ക് പ്രയത്‌നിക്കാം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ലോക മാതൃഭാഷാ ദിന ആശംസകള്‍ നേരുന്നു.’, മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
