കോഴിക്കോട്: വെങ്ങളം അണ്ടികോഡ് സ്വദേശി ഹമീദിന്റെ ബുള്ളറ്റ് മോഷ്ടിക്കപ്പെട്ടു. വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന KL 77 A 2286 നമ്പര്‍ ബ്ലാക്ക് കളറില്‍ ഉള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ആണ് തിങ്കളാഴ്ച രാത്രി ആമയത് നിന്ന് മോഷ്ടിക്കപ്പെട്ടത്. മോഷ്ടാവ് വാഹനത്തിന്റെ ലോക്ക് ഒഴിവാക്കി രാത്രി വാഹനം ഓടിച്ചു കൊണ്ടുപോവുന്നത് സമീപത്തുള്ള സി സി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പോലീസ്
അന്വേഷണം നടത്തി വരികയാണ്. ബുള്ളറ്റ് ഹാന്‍ഡ്ലോക്ക് ചെയ്തിട്ടും ചാവിയില്ലാതെയാണ് വാഹനം ഓടിച്ചു കൊണ്ടുപോയത്.വാഹനത്തെ സംബന്ധിച്ചു വല്ല വിവരവും ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ വിളിച്ചറിയിക്കുക 8089726751.