മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് മുസ്‌ലിം ലീഗ്. അധിക സീറ്റ് സംബന്ധിച്ച് യു.ഡി.എഫ് യോഗത്തില്‍ തീരുമാനം ഉണ്ടാക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര യോഗത്തിന് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുസ്സമദ് സമദാനി എം.പി, ജനറല്‍ സെക്രട്ടറി പി.എം.എ സലാം തുടങ്ങിയവരും പാണക്കാട് ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചു. നേരത്തെ മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ലെന്നും പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്നുമായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഫെബ്രുവരി 24ന് ചേരുന്ന യു.ഡി.എഫ് നേതൃയോഗത്തിലാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനമാവുക.
