കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ മുസ്ലിം വിദ്വേഷ പരാമര്‍ശക്കേസില്‍ പി.സി ജോര്‍ജിന് മുന്‍കൂര്‍ജാമ്യമില്ല. ഹൈകോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം ലഭിക്കാത്തതിനാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.

നേരത്തെ ജില്ലാ സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.ജനുവരി 6ന് നടന്ന ജനം ടിവി’യില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ വര്‍ഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നു. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നുമാണ് ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞത്. കുഞ്ഞാലിക്കുട്ടി,കെ.ടി ജലീല്‍, എസ്ഡിപിഐ ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേര്‍ന്ന് പാലക്കാട് ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ഈരാറ്റു പേട്ടയില്‍ മുസ്‌ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പിസി ചര്‍ച്ചയില്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *