ജിസിഡിഎയുടെ കരാർ പാലിക്കാത്തതിനെ തുടർന്ന് ഇന്ന് നടത്താൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മീഡിയ കോൺഫെറൻസ് മുടങ്ങി. ഇന്ത്യൻ സൂപ്പർ ലീഗിലെ ഹോം മത്സരത്തിനു തൊട്ടുമുൻപ് കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിസന്ധിയിലാക്കി കലൂര്‍ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎ. കൊച്ചിയിലെ ആദ്യ ഹോം മത്സരം ഞായറാഴ്ച നടക്കാനിരിക്കെ സ്റ്റേഡിയത്തിന് വാടക ഇനത്തിൽ നൽകുന്ന തുക കൂട്ടണമെന്നു ജിസിഡിഎ എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ഈ സീസണിൽ ഒരു മത്സരത്തിന് രണ്ടു ലക്ഷം രൂപ മതിയെന്നായിരുന്നു ജിസിഡിഎ നേരത്തേ പറഞ്ഞിരുന്നത്.

എന്നാൽ 4.20 ലക്ഷം രൂപ ഒരു മത്സരത്തിനു വേണമെന്നാണ് ജിസിഡിഎയുടെ പുതിയ നിലപാട്. ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സുമായി ചർച്ചകൾ തുടരുകയാണ്. വാടകയുടെ കാര്യത്തിൽ ശനിയാഴ്ച തന്നെ അന്തിമ തീരുമാനം വരുമെന്നാണ് പുറത്തുവരുന്ന വിവരം. ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രന്‍ പിള്ളയാണ് വാർത്താ സമ്മേളനത്തിൽ സ്റ്റേഡിയം വാടക വെട്ടിക്കുറച്ചതായി അവകാശപ്പെട്ടത്.

നേരത്തെ വാടക താങ്ങാൻ കഴിയാതെ കൊച്ചി ഉപേക്ഷിച്ച് കുറ‍ഞ്ഞ വാടകയുള്ള കോഴിക്കോട്ടേക്ക് പോകാനൊരുങ്ങിയ ബ്ലാസ്റ്റേഴ്സിനെ ഇവിടെ പിടിച്ചു നിർത്താൻ കൂടിയാണ് വാടക കുറച്ചത്. എന്നാൽ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. ഫെബ്രുവരി 22 മുതല്‍ മേയ് മാസം വരെയുള്ള സമയങ്ങളിലാണ് 9 മത്സരങ്ങൾ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *