നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ സിനിമാ നടിയെ ഉടനെചോദ്യം ചെയ്യും. ഇതോടൊപ്പം കേസില്‍ സീരിയല്‍ താരമായ പ്രവാസി സംരഭകയുടെ പങ്കും അന്വേഷിക്കും. കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ നടിമാര്‍ ഇടപെട്ടതായാണ് സൂചന.

ഇപ്പോള്‍ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചു വരാനൊരുങ്ങുന്ന നടി
നിലവില്‍ ദുബായില്‍ സ്ഥിര താമസക്കാരിയാണ് . ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി കേരളത്തിലുണ്ട്. ദിലീപിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവയില്‍ പ്രധാനമായും 12 പേരുടെ ചാറ്റുകളാണ് ദിലീപ് മായച്ചു കളഞ്ഞത്. ഇവയില്‍ ദിലീപിന്റെ മുന്‍ നായികയുടേതും സീരിയല്‍ നടിയായ സംരഭകയുടേയും ചാറ്റുകളാണ് സംശസാദ്പദമായി കണ്ടെത്തിയിരിക്കുന്നത്.

സ്വകാര്യ സംഭാഷണങ്ങള്‍ക്ക് പുറമെ ഈ രണ്ടു നടിമാരുമായും ദിലീപ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങളും സംസാരിച്ചിരുന്നെന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്. ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം ഈ ചാറ്റുകള്‍ നശിപ്പിച്ചെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ പൊലീസിന് നല്‍കിയ പ്രാഥമിക മൊഴിയിലുണ്ട്. ഫോണുകളിലെ ചാറ്റുകള്‍ അന്വേഷണം സംഘം റിട്രീവ് ചെയ്തപ്പോളാണ് ഈ വിവരങ്ങള്‍ ലഭ്യമായി. ഇരുവരെയും ഉടന്‍ തന്നെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *