തിരുവനന്തപുരം കഴക്കൂട്ടത്ത് കരിച്ചാറയിൽ സിൽവർ ലെെൻ കല്ലിടലിനെതിരെ വീണ്ടും സംഘർഷം.
കെ റെയില്‍ സര്‍വേ കല്ലിടലിൽ നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചുകൂടി. തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിനിടെ ഒരു കോൺഗ്രസ് പ്രവർത്തകൻ ബോധരഹിതനായി വീണു. ബോധരഹിതനായി വീണ പ്രവർത്തകൻ കുറച്ചുസമയം അവിടെ തന്നെ കിടക്കുകയും പിന്നീട് ആംബുലൻസ് എത്തി ,മാറ്റുകയുമായിരുന്നു. ഒരു പ്രകോപനവുമില്ലാതെ പൊലീസ് അടിക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് കല്ലിടൽ നിർത്തിവച്ചു. സ‌ർവെ ഉദ്യോഗസ്ഥ‌ർ സ്ഥലത്തുനിന്നും മടങ്ങി.
സർവേ നടപടികൾ നിർത്തിവച്ച പ്രദേശമായിരുന്നു കരിച്ചാറ. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കല്ലിടൽ നടപടി ആരംഭിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ തീരുമാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *