,പ്രതിപക്ഷ നേതാവ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച സംഭവം വിവാദമാക്കിയ കെ വി തോമസിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.മുഖ്യമന്ത്രിയെ ഇഫ്താറിന് ക്ഷണിക്കുന്നു, മുഖ്യമന്ത്രി അതിൽ പങ്കെടുക്കുന്നു. ഒപ്പം പ്രതിപക്ഷ നേതാവും മറ്റു ചില നേതാക്കളും. ഇതു ശരിയാണോ. തനിക്കൊരു നീതി, മറ്റുളളവര്‍ക്ക് മറ്റൊരു നീതി എന്നത് ശരിയാണോ? എന്നായിരുന്നു കെ.വി.തോമസ് ചോദിച്ചത്. എന്നാൽ ഇഫ്താര്‍ സംഗമം എന്തെന്ന് അറിയാത്ത ആളോട് എന്ത് പറയാനാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.ഇഫ്താര്‍ സംഗമത്തിന് ഇപ്പോള്‍ വലിയ പ്രസക്തിയുണ്ട്. സംഘര്‍ഷങ്ങളും, വിദ്വേഷവും വര്‍ധിക്കുന്ന ഒരു കാലത്ത് എല്ലാവരെയും ഒരു വേദിയില്‍ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന്റെ അര്‍ത്ഥമറിയാത്തവര്‍ പുലമ്പുമ്പോള്‍ താനെന്ത് മറുപടി പറയണം,’ വി.ഡി. സതീശന്‍ പറഞ്ഞു.തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളത്തിലായിരുന്നു വി.ഡി. സതീശന്‍ കെ.വി. തോമസിന്റെ ആരോപണങ്ങള്‍ തള്ളിയത്. ഇഫ്താര്‍ വിരുന്ന് നടത്തരുതെന്ന് തനിക്ക് പാര്‍ട്ടിയുടെ വിലക്ക് ഉണ്ടായിരുന്നില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
യുവനേതാവ് പി സി വിഷ്ണുനാഥ് എം എല്‍ എ, എ ഐ വൈ എഫിന്റെ സെമിനാറില്‍ പങ്കെടുത്തതും കെ വി തോമസ് ചൂണ്ടിക്കാട്ടിയിരുന്നു.സി പി എം വേദിയില്‍ പോയ തനിക്കെതിരെ നടപടിയെടുത്തത് പോലെ ഇവര്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുക്കണം. അല്ലെങ്കില്‍ അത് ഇരട്ടനീതിയാകുമെന്നും . ഇതുസംബന്ധിച്ച് എ ഐ സി സിക്ക് കെ വി തോമസ് കത്ത് നൽകി.

Leave a Reply

Your email address will not be published. Required fields are marked *