സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വർധന. പവന് 160 രൂപയുടെ വ‍ർധന. ഒരു പവൻ സ്വ‍ർണത്തിന് 44,840 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില ഉയർന്നു. 2,000 ഡോളറിലാണ് വില. ഇന്നലെ ഒരു പവൻ സ്വ‍ർണത്തിന് 44,680 രൂപയായിരുന്നു വില. ഇന്ന് ഗ്രാമിന് 5,605 രൂപയാണ് വില. കൂടിയും കുറഞ്ഞും ഇപ്പോൾ ചാഞ്ചാടുകയാണ് സ്വർണ വില. ഏപ്രിൽ ഒന്നിന് പവന് 44,000 രൂപയായിരുന്നു വില എങ്കിലും പിന്നീട് വില കുതിക്കുകയായിരുന്നു. ഏപ്രിൽ അഞ്ചിനും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നിൽ ആയിരുന്നു സ്വർണ വില.

ഒരു പവൻ സ്വർണത്തിന് 45,000 രൂപയായിരുന്നു വില. മാർച്ചിൽ 2000 രൂപയിൽ അധികം സ്വർണ വില ഉയർന്നിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് വില ഉയർത്തിയത്. ഈ മാസം ഇതുവരെ പവന് 840 രൂപയുടെ വർധന. ഏപ്രിൽ മൂന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വില എത്തിയത്. പവന് 43,760 രൂപയായിരുന്നു വില.

Leave a Reply

Your email address will not be published. Required fields are marked *