ആലപ്പുഴ പോലീസ് ക്വാർട്ടേഴ്‌സിൽ അമ്മയും മക്ക ളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സിപിഓ റെനീസിനെതിരെ പുതിയ കേസ് എടുക്കാൻ പോലീസ്. വ ട്ട പലിശക്ക് കൊടുക്കാൻ പണം തികയാതെ വന്നപ്പോളാണ് റെനീസ് സ്ത്രീധനത്തിന്റെ പേരിൽ നജ്‌ലയെ പീഡിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പുതിയ കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.
രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘം കണ്ടെത്തിയത് നിർണായകമായ വിവരങ്ങളാണ്.
നിരവധിപേർക്ക് വട്ടിപലിശയ്ക്ക് പണംനൽകിയിരുന്ന സിപിഒ റെനീസ് പലിശക്ക് നൽകാൻ കൂടുതൽ പണം ആവശ്യം വന്നതോടെ സ്ത്രീ ധനത്തിന്റെ പേരിൽ നജ്‌ലയെ ഉപദ്രവിക്കാൻ തുടങ്ങി. പ്രതിയുടെ സാമ്പത്തിക ഇടപാടിന്റെ രേഖകൾ അടങ്ങിയ ബാഗ് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെനീസിനെതിരെ പലിശക്ക് പണം നൽകിയതിന് കേസെടുക്കാൻ തീരുമാനിച്ചത്,
കേസിൽ കൂടുതൽ പേർ പ്രതികളാകാനുള്ള സാധ്യതയും അന്വേഷണ സംഘം പങ്ക് വെക്കുന്നുണ്ട്.
നിലവിൽ പരമാവധി ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ആവശ്യമെങ്കിൽ റെനീസിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.