
മലയാളത്തിന്റെ നടന വിസ്മയം ലാലേട്ടന് ഇന്ന് പിറന്നാൾ മധുരം.നാല് പതിറ്റാണ്ടായി മലയാളികളുടെ മനസ്സിൽ ഇടം നേടി സിനിമ ജൈത്ര തുടരുകയാണ് അദ്ദേഹം.
ഓരോ ചിത്രം ഇറങ്ങിയപ്പോഴും ശരീരഭാഷയിലും ഡയലോഗ് ഡെലിവറിയിലുമുള്ള ലാൽ മാജിക്കിനായി പ്രേക്ഷകർ കാത്തിരുന്നു.തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. മഞ്ഞിൽവിരിഞ്ഞപൂക്കളിലൂടെ ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഭരതം, കമലദളം, ദേവാസുരം,വാനപ്രസ്ഥം നടനവൈഭവത്തിൻറെ എത്രയെത്ര മുഹൂർത്തങ്ങൾ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാംഗോപാൽ വർമ സംവിധാനം ചെയ്ത ‘കമ്പനി’, മണിരത്‌നം ഒരുക്കിയ ‘ഇരുവർ’ തുടങ്ങിയവയാണ് മോഹൻലാലിന്റെ ശ്രദ്ധേയമായ അന്യഭാഷാ ചിത്രങ്ങൾ.
ദേശീയ പുരസ്‌കാരങ്ങൾ,സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ അങ്ങനെ ഒട്ടനവധി നേട്ടങ്ങൾ. സിനിമയിൽ തലമുറകൾ മാറിമാറി വരുമ്പോഴും ലാൽ തൻറെ യാത്ര തുടരുകയാണ്. മലയാളികളുടെ ആഘോഷമായി മോഹൻലാൽ ഇന്നും യാത്ര തുടരുകയാണ്.