മലപ്പുറം: മലപ്പുറത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. മലപ്പുറം കോഹിനൂരിലെ നിര്‍മ്മാണ കമ്പനി കെഎന്‍ആര്‍സി ഓഫീസിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇവരെ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. അതിനിടെ, അബിന്‍ വര്‍ക്കിയെയും മുഴുവന്‍ പ്രവര്‍ത്തകരേയും ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കാനായിരുന്നു പൊലീസിന് നിര്‍ദേശം. എന്നാല്‍ സ്ഥലത്ത് വളരെ കുറച്ച് പൊലീസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുഖ്യമന്ത്രിയുടെ പരിപാടി മലപ്പുറത്ത് നടക്കുന്നതിനാല്‍ കൂടുതല്‍ പൊലീസും അവിടെയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടുതല്‍ എത്തിയതിനാല്‍ ഇരു കൂട്ടരും തമ്മില്‍ സംഘര്‍മുണ്ടായി. സംഘര്‍ഷം ആദ്യഘട്ടത്തില്‍ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ചത്. സ്ഥലത്ത് ബാരിക്കേഡും ഉണ്ടായിരുന്നില്ല. ഇത് പ്രവര്‍ത്തകരെ ഓഫീസിനുള്ളിലേക്ക് കയറാന്‍ സഹായിച്ചു. തുടര്‍ന്ന് കൂടുതല്‍ പൊലീസ് എത്തി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരേയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതിഷേധം ഇവിടെ അവസാനിപ്പിക്കുന്നില്ലെന്നും തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
