കോഴിക്കോട് രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോയ കാറിലുണ്ടായിരുന്നവര്‍ രാമനാട്ടുകര അപടകടം നടന്ന സ്ഥലം വഴി പോയ സാഹചര്യം പൊലീസ് അന്വേഷിക്കും. ഒറ്റപ്പാലം രജിസ്‌ട്രേഷനിലുള്ള ഇവരുടെ കാറിനൊപ്പം മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് രാമനാട്ടുകര പുളിഞ്ചോടിനടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചത്. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, ഹസൈനര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു

സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *