മലപ്പുറം കീഴാറ്റൂരിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താത്തതിന് പഞ്ചായത്ത് ഓഫിസിന് തീയിട്ടു. കീഴാറ്റൂർ സ്വദേശി മുജീബാണ് ആക്രമണം നടത്തിയത്. ശേഷം ശുചി മുറിയിൽ കയറിയ ഇയാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.
ഉച്ചക്ക് 1.30 ഓടെയാണ്ഇയാൾ പഞ്ചായത്ത് ഓഫീസിലെത്തി ആക്രമണം നടത്തിയത്.
തീയിടരുതെന്ന് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും മുജീബ് അതൊന്നും ചെവിക്കൊള്ളാതെ ആക്രമണം നടത്തുകയായിരുന്നു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് പലവട്ടം ഓഫിസില്‍ കയറി ഇറങ്ങിയില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ഇയാള്‍ പഞ്ചായത്ത് ഓഫിസിന് തീയിട്ടത്. പഞ്ചായത്തിലഉദ്യോഗസ്ഥര് തന്നെ തീ നിയന്ത്രണവിധേയമാക്കുകയും ഫയര്‍ഫോഴ്സെത്തി തീ പൂര്‍ണമായി അണയ്ക്കുകയുമായിരുന്നു.
പിന്നീട് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.
