മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവ്രത്തകരെ തള്ളിയിട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പകര്‍പ്പ് പുറത്ത്. ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫും ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു.ഇ.പി. ജയരാജൻ മുഖ്യമന്ത്രിക്കു മുന്നിൽ വച്ച് പ്രതിഷേധക്കാറായോ എന്ന് ആക്രോശിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ നവീന്റെ മുഖത്ത് ഇടിച്ചു. പ്രതിഷേധിച്ച ഫർസീൻ മജീദിന്റെ കഴുത്ത് ജയരാജൻ ഞെരിച്ചുവെന്നും എഫ് ഐ ആറിൽ പറയുന്നു.പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍കുമാറും സുനീഷും ജീവനോടെ വിടില്ലെന്ന് പറഞ്ഞതായും എഫ്ഐആറിലുണ്ട്.അതേസമയം, ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ക്കുമെതിരെ എയര്‍ക്രാഫ്റ്റ് ആക്ട് ചുമത്തില്ല. കോടതി നിര്‍ദേശിച്ച വകുപ്പുകള്‍ പ്രകാരം മാത്രമായിരിക്കും അന്വേഷണമെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരായ യൂത്ത് കോണ്‍ഗ്രസുകാരുടെ മൊഴി ഈ ആഴ്ച രേഖപ്പെടുത്തും. തുടര്‍ന്നായിരിക്കും ജയരാജനേയും പേഴ്സണല്‍ സ്റ്റാഫിനേയും ചോദ്യം ചെയ്യുക.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
