തിരുവനന്തപുരം: ബൈക്കിടിച്ച് റോഡില്‍ വീണ യുവാവിന് മേല്‍ ആംബുലന്‍സ് കയറിയിറങ്ങി ദാരുണാന്ത്യം. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തുവാണ് (23) മരിച്ചത്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്കിടിച്ച് അനന്തു റോഡില്‍ വീഴുകയായിരുന്നു. തൊട്ട് പിന്നാലെ വന്ന ആംബുലന്‍സ് അനന്തുവിന് മേല്‍ കയറിയിറങ്ങുകയായിരുന്നു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലന്‍സ്. ആംബുലന്‍സും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *