വയനാട്: മയക്കുമരുന്നുമായി ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇടമരത്തു വീട്ടില്‍ അന്‍വര്‍ഷായാണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് 160.77 ഗ്രാം മെത്താഫിറ്റമിനുമായി അന്‍വര്‍ഷാ പിടിയിലായത്. ദുബൈയില്‍ സ്വന്തമായി ആയുര്‍വേദ സെന്റര്‍ നടത്തുന്ന ഡോക്ടര്‍ ആണ് ഇയാള്‍. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കും.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി നിധിനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മൈസൂര്‍ – പൊന്നാനി കെ.എസ്.ആര്‍.ടി.സി ബസ്സിലെ യാത്രക്കാരനായ പ്രതിയില്‍ നിന്ന് മെത്താഫിറ്റമിന്‍ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *