കുറ്റിക്കാട്ടൂര്‍: ദീര്‍ഘകാലം മാണിയമ്പലം മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, കുറ്റിക്കാട്ടുര്‍ മുസ്ലിം ജമാഅത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട്, കുറ്റിക്കാട്ടൂര്‍ മുസ്ലിം യതീംഖാന വൈസ് പ്രസിഡണ്ട്, പൈങ്ങോട്ടുപുറം ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനമലങ്കരിച്ച പൗര പ്രമുഖനായ മാങ്കുനി മാമു ഹാജി ( 85 ) നിര്യാതനായി.

മയ്യിത്ത് നമസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് കുറ്റിക്കാട്ടൂര്‍ മുസ്ലിം യതീംഖാന മസ്ജിദിലും, 11.30 ന് മാണിയമ്പലം ജുമാ മസ്ജിദിലും
ഭാര്യ: ആയിശക്കുട്ടി. മക്കള്‍: അഹമ്മദ്. എം (റിട്ട: ഹെഡ്മാസ്റ്റര്‍, ബാഫഖി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വളവന്നൂര്‍), അബ്ദുറഹ്‌മാന്‍.എം (സൂപ്പര്‍ മാര്‍ക്കറ്റ്, റിയാദ്), സുബൈദ ,
നഫീസ. മരുമക്കള്‍: മുഹമ്മദ് എന്‍ കെ (കുന്നമംഗലം), സൈനുദ്ധീന്‍ വായോളി (മടവൂര്‍,), മുംതാസ് (ടീച്ചര്‍, ചെറുകാവ് ALP സ്‌കൂള്‍) ,
റസീന (മടവൂര്‍). സഹോദരിമാര്‍: പരേതയായ നെല്ലിക്കല്‍ പാത്തുമ്മ (ആരാമ്പ്രം), പള്ളത്ത് സൈനബ (കുറ്റിക്കാട്ടൂര്‍), ഒറ്റക്കണ്ടത്തില്‍ റുഖിയ (കളരിക്കണ്ടി).

Leave a Reply

Your email address will not be published. Required fields are marked *