കെ എസ് ആര്‍ ടി സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ താമരശ്ശേരി യൂണിറ്റ് അദ്ധവാര്‍ഷിക സമ്മേളനം ഇന്നലെ താമരശ്ശേരി സി മോയിന്‍കുട്ടി ഹാളില്‍ വെച്ച് നടത്തി. സംസ്ഥാനസെക്രട്ടറി കെ രാജു ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി പി രാജാന്‍ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി സാബു ജോണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി പി പി ബാബുരാജന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എന്‍ ശശിധരന്‍, ജില്ലാ സെക്രട്ടറി പാറക്കോട്ട് രാഘവന്‍, ജില്ലാ പ്രസിഡണ്ട് പ്രേമരാജന്‍ ഖജാന്‍ജി, പി ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തനറിപ്പേര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. രവിന്ദ്രന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *