ഡോക്ടറേറ്റ് വിവാദത്തിൽ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനു പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി. ചിന്ത ജെറോം നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ പരാജയപ്പെടുന്നവരുടെ പേക്കൂത്ത് മാത്രമാണെന്നും ദുരാരോപണങ്ങളെ നേരിട്ട് മുന്നേറാൻ ചിന്തയ്ക്ക് കഴിയട്ടെ എന്നും മന്ത്രി ശിവൻകുട്ടി ആശംസിച്ചു.

യുജിസിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടു കൂടിയാണ് ചിന്താ ജെറോം ഗവേഷണം നടത്തിയത്. നവലിബറൽ കാലഘട്ടത്തിലെ മലയാള സിനിമയുടെ പ്രത്യയശാസ്ത്രം എന്ന വിഷയത്തിലായിരുന്നു ഗവേഷണ പ്രബന്ധം.

കര്‍മമേഖലയിൽ മികച്ച നിലയിൽ പ്രവര്‍ത്തിക്കുന്ന ചിന്ത ജെറോമിനു പലപ്പോഴായി ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ ഇതിനെ ആശയപരമായി പരാജയപ്പെട്ടവരുടെ പേക്കൂത്തായി മാത്രമേ കാണാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡും പൂര്‍ത്തിയാക്കിയ ശേഷമാണ് ചിന്ത ഗവേഷണം ആരംഭിച്ചതെന്നും എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റായ ചിന്ത ഇപ്പോള്‍ ഡിവൈഎഫ്ഐയുടെ കേന്ദ്ര കമ്മിറ്റിയംഗമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *