തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം ആരെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന കാര്യത്തില്‍ നേതൃത്വം ആലോചന തുടങ്ങി. മുന്‍ കെഎസ്യു അധ്യക്ഷന്‍ കെ.എം അഭിജിത്ത്, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുളിയില്‍, ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി തുടങ്ങിയ പേരുകളാണ് പരിഗണനയിലുള്ളത്.

രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരനെ തേടുമ്പോള്‍ നാലു പേരുകള്‍ നേതൃത്വത്തിന്റെ പരിഗണനയില്‍ ഉണ്ട്. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെടാതെ പോയ കെ.എം അഭിജിത്തിന് പ്രധാന പരിഗണനയുണ്ട്. സാമുദായിക സമവാക്യങ്ങളും അനുകൂലം. അഭിജിത്തിനോട് നീതി കാണിച്ചിട്ടില്ലെന്ന വികാരം പ്രധാന നേതാക്കള്‍ക്ക് ഉണ്ട്.

നിലവിലെ ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിയുടെ പേരുകളും ചര്‍ച്ചയില്‍ സജീവം. സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തി അറുപതിനായിരത്തോളം വോട്ട് നേടിയതും അബിന് അനൂകൂലമായ ഘടകമാണ്. പക്ഷേ സാമുദായിക പരിഗണനകള്‍ തിരിച്ചടിയാവാനും സാധ്യതയുണ്ട്. കെ.സി പക്ഷത്ത് നിലയുറപ്പിച്ചുള്ള നിലവിലെ ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍ തൃശൂരില്‍ നിന്നുള്ള വൈസ് പ്രസിഡന്റ് ഒ.ജെ ജെനീഷ് എന്നീ പേരുകളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *