കൊവിഡ് ഡ്യൂട്ടി കഴിഞ്ഞുവരവേ ആരോഗ്യപ്രവര്‍ത്തകയെ തട്ടികൊണ്ടുപോകാന്‍ ശ്രമം. അലപ്പുഴ തൃക്കുന്നപ്പുഴ പാനൂരിന് സമീപമാണ് സംഭവം.
കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് അര്‍ധരാത്രിയോടെ മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ ബൈക്കില്‍ എത്തിയവര്‍ കടന്നു പിടിച്ച് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കു നേരെയായിരുന്നു അതിക്രമം. ഇതിനിടെ പൊലീസ് പട്രോളിംഗ് വാഹനം എത്തിയതോടെ ബൈക്കിലെത്തിയവര്‍ കടന്നുകളയുകയായിരുന്നു.
