സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ . ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ലാന്റ് റവന്യു അസി. കമ്മീഷണറുടെ നേതൃത്വത്തിൽ ഏഴംഗ അന്വേഷണ സംഘത്തെ സർക്കാർ പ്രഖ്യാപിച്ചു അന്വേഷണ സംഘത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ പോലീസും ഉദ്യോഗസ്ഥരുമുണ്ടാകും. സഭാ നടത്തിയ ഭൂമിയിടപാടിൽ സർക്കാർ ഭൂമി ഉണ്ടോ എന്നാകും പ്രധാനമായും അന്വേഷിക്കുക. തണ്ടപ്പേരു തിരുത്തിയോ എന്നാകും അന്വേഷിക്കുക. ഈ ഇടപാടിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായുള്ള ആരോപണത്തിലും അന്വേഷണം നടക്കും.
സഭയുമായി ബന്ധപ്പെട്ട ഭൂമിയിടപാടിൽ സഭയക്ക് നഷ്ടമുണ്ടാക്കിയെന്നായിരുന്നു കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ കേസ്.
വിവാദ ഭൂമിയിടപാടിൽ തനിക്കെതിരായ എട്ട് കേസുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിചാരണ നേരിടണമെന്ന നിലപാടാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. കേസിൽ വിദഗ്ധ സമിതി അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
