സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസുകള്‍ നിരീക്ഷിക്കാന്‍ ഒരുങ്ങി പൊലീസ് . ക്ലബ്ബ് ഹൗസിലൂടെ സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ദ്ധയും വളര്‍ത്തുന്ന ചര്‍ച്ചകള്‍ നടത്തിയാല്‍ മോഡറേറ്റര്‍, സ്പീക്കര്‍/ഓഡിയോ പാനലുകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ചര്‍ച്ചകളും പരിശോധിക്കും.
ചര്‍ച്ച നടത്തുന്ന ക്ലബ്ബ് ഹൗസ് റൂമുകളില്‍ ഷാഡോ പൊലീസിന്റെ നിരീക്ഷണം ഉണ്ടായിരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. യുവജനങ്ങളെ വഴിതെറ്റിക്കുന്ന തരത്തിലുള്ള റൂമുകളും പൊലീസ് നിരീക്ഷണത്തിലാണ്.

കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റ്

നവമാധ്യമമായ ക്ലബ്ബ് ഹൗസിൽ സമൂഹത്തിൽ ഭിന്നിപ്പും സ്പർദ്ധയും വളർത്തുന്ന രീതിയിലും യുവജനതയെ വഴിതെറ്റിക്കുന്ന രീതിയിലുമുള്ള റൂമുകൾ സൈബർ ഷാഡോ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. ഇത്തരം റൂമുകൾ സംഘടിപ്പിക്കുന്ന മോഡറേറ്റർ, സ്പീക്കർ/ഓഡിയോ പാനലുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *