റോഡ് നിര്‍മ്മാണത്തില്‍ അലംഭാവം കാണിച്ച കരാറുകാര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ ശക്തമായ നടപടി. സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിന് കരാറുകാരനെ പുറത്താക്കി. കാസര്‍കോട് എം ഡി കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി.പേരാമ്പ്ര – താന്നിക്കണ്ടി – ചക്കിട്ടപാറ റോഡിന്റെ നിർമാണത്തിൽ അലംഭാവം കാണിച്ചതിനെ തുടർന്നാണ് നടപടി. 2020 മേയ് 29ന് ആരംഭിച്ച നിർമ്മാണം ഒൻപത് മാസം കൊണ്ട് പൂർത്തീകരിക്കാനായിരുന്നു കരാർ. 10 കോടി രൂപ പദ്ധതിക്കായി അനുവദിക്കുകയും ചെയ്തു.പ്രവൃത്തിയിലെ അലംഭാവത്തെ തുടര്‍ന്നാണ് പെതുമാമത്ത് വകുപ്പ് നടപടിയെടുത്തത്.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിക്കുകയും സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പുരോഗതി ഉണ്ടായില്ല. പതിനാറ് മാസം കൊണ്ട് പത്ത് ശതമാനത്തില്‍ താഴെ പണി മാത്രമാണ് പൂര്‍ത്തീകരിച്ചത്.
കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തില്‍ ടെര്‍മിനേറ്റ് ചെയ്യുകയാണ് ചെയ്തത്.

കോഴിക്കോട് ദേശീയപാതയിലെ നിർമാണ പ്രവർത്തിയിൽ അലംഭാവം കാണിച്ച കരാറുകാരനിൽ നിന്നും പിഴ ഈടാക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സമയബന്ധിതമായി നിർമാണ് പ്രവർത്തികൾ പൂർത്തിയാക്കാത്ത കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി നേരത്തേ അറിയിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *