നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎൽഐബിഎഫ്) രണ്ടാം പതിപ്പിനോടനുബന്ധിച്ച് നിയമസഭാ സമുച്ചയം നിരവധി കലാ-സാംസ്കാരിക പരിപാടികൾക്കും വേദിയാകും. പ്രധാന വേദികളിലൊന്നായ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്സ് ലോഞ്ചിലാണ് സാംസ്കാരിക പരിപാടികൾ നടക്കുക. പുസ്തകോത്സവത്തിന്റെ ആ​ദ്യ ദിനമായ നവംബർ ഒന്നിന് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീ​ഗൽ സ്റ്റഡീസ്, സാങ്കേതിക സർവകലാശാല, ബിസ്മില്ല കോൽക്കളി സംഘം എന്നിവരുടെ നേതൃത്വത്തിൽ സംഘനൃത്തം, തിരുവാതിര, കോൽക്കളി എന്നിവ നടക്കും.രണ്ടിന് വിദ്യാധിരാജ അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ് ഉണ്ടാകും.മൂന്നാം തീയതി കേരള സർവകലാശാലയിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വയലിൻ-സോളോ, സംഘനൃത്തം, തിരുവാതിര, മാർ​ഗ്ഗംകളി, സോളോ ഡാൻസ് എന്നിവ അരങ്ങേറും. അഞ്ചിന് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഒപ്പന, മൈം എന്നീ പരിപാടികളും തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ വിദ്യാർഥികളുടെ കവിതയുടെ ‌’സം​ഗീതാവിഷ്കാര’വും നടക്കും. നവംബർ ആറിന് നിയമസഭാ സാമാജികരുടെയും നിയമസഭാ ജീവനക്കാരുടെയും വിവിധ പരിപാടികളും ഉണ്ടാകും. വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *