കേരള ബിജെപിയുടെ പ്രചാരണ പോസ്റ്ററുകളിൽ നിന്ന് കാവി നിറം ഒഴിവാക്കി. ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടെ നിൽക്കണം എങ്കില്‍ കാവി പാടില്ലെന്ന് ഐ.റ്റി സെല്ലിന് നിര്‍ദേശം. കഴിഞ്ഞ ഒരു മാസത്തോളമായി ബിജെപി കേരളം പേജില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകളിലോ ഗൃഹ സമ്പര്‍ക്ക പോസ്റ്ററുകളിലോ കാവി നിറമില്ല.

എന്നാൽ പാർട്ടിയുടെ അടിസ്ഥാന നിറമായ കാവിയെ ഒഴിവാക്കുന്നതിൽ പാർട്ടി അണികളിൽ കടുത്ത വിയോജിപ്പുണ്ട്. RSS നൂറാം വാർഷികത്തോടനുബന്ധിച്ച പഥസഞ്ചലനത്തിൽ രാജീവ് ചന്ദ്രശേഖർ, അനൂപ് ആന്റണി, ഷോൺ ജോർജ് എന്നിവർ ഗണവേഷം ധരിക്കാത്തതും പ്രവർത്തക്കിടയിൽ ചർച്ചയായി.

ഓഫീസ് ജീവനക്കാരുടെ അടിയന്തരയോഗം ബിജെപി ഓഫീസ് സെക്രട്ടറി വിളിച്ചു. വാർത്ത ചോരുന്നതിൽ മുന്നറിയിപ്പ് നൽകി. ഇനിയും വാർത്തകൾ ചോർന്നാൽ കർശന നടപടിയെന്നാണ് മുന്നറിയിപ്പ്. ബിജെപി സർക്കുലർ ഉൾപ്പെടെ പുറത്തുവിടുന്ന പശ്ചാത്തലത്തിലാണ് അടിയന്തര യോഗം വിളിച്ചത്. ഇനിയും വാർത്ത ചോർന്നാൽ കർശന നടപടിയെന്ന് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *