പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതിയായ അലൻ ഷുഹൈബിനെതിരെ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പന്നിയങ്കര പോലീസ് ഇൻസ്പെക്ടറുടെ റിപ്പോർട്ട്.കണ്ണൂർ പാലയാട് ലോ കോളേജ് ക്യാമ്പസിൽ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികളും മറ്റൊരു വിഭാഗം വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
കണ്ണൂര്‍ പാലയാട് ലോ കോളേജ് ക്യാമ്പസില്‍ വിദ്യാർഥികളെ മർദിച്ചെന്ന എസ്.എഫ്.ഐ പ്രവർത്തകരുടെ പരാതിയിൽ അലനെതിരെ ധർമടം പൊലീസ് കേസെടുത്തിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തിലാണ് അലൻ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന റിപ്പോർട്ട് പന്നിയങ്കര സ്റ്റേഷൻ ഓഫീസർ ശംഭുനാഥ് എൻ.ഐ.എ കോടതിക്ക് കൈമാറിയത്.മറ്റ് കേസുകളിൽ ഉൾപ്പെടരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചു എന്ന റിപ്പോർട്ടാണ് ശംഭുനാഫ് കോടതിയിൽ നൽകിയത്.എൻ.ഐ.എ. കോടതി ജാമ്യം നൽകുമ്പോൾ അലൻ ഷുഹൈബിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് പന്നിയങ്കര ഇൻസ്പെക്ടറോടും മറ്റൊരു പ്രതിയായ താഹ ഫൈസലിനെ നിരീക്ഷിക്കാൻ പന്തീരാങ്കാവ് ഇൻസ്പെക്ടറോടും കോടതി നിർദേശിച്ചിരുന്നു.
