മലപ്പുറം കല്‍പകഞ്ചേരിയിൽ ഉന്നതസ്വാധീനമുള്ള അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസിൽ വ്‌ളോഗര്‍മാരായ ദമ്പതിമാര്‍ അറസ്റ്റില്‍.ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെ മലപ്പുറം കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.റാഷിദ(30) ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദ്(36) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കൽപകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ച് റാഷിദ ബന്ധം സ്ഥാപിക്കുകയായിരുന്നു.കല്‍പകഞ്ചേരി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ 68-കാരന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും അയാളുമായി ചാറ്റുചെയ്ത് ബന്ധം സ്ഥാപിക്കുകയും ചെയ്തു,ട്രാവല്‍ വ്‌ളോഗറാണെന്ന് പരിചയപ്പെടുത്തിയാണ് റാഷിദ 68-കാരനുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. ദമ്പതിമാര്‍ ഇവിടെവെച്ച് രഹസ്യമായി ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഇത് ഉപയോഗിച്ച് 68-കാരനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്.
പരസ്യമായി അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് ദമ്പതികൾ 23 ലക്ഷം രൂപ തട്ടിയെടുത്തത്. കൽപകഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി നിഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിഷാദിനെ ജയിലിലേക്ക് അയച്ചെങ്കിലും രണ്ട് കൈക്കുഞ്ഞുങ്ങളുള്ളതിനാല്‍ യുവതിയ്ക്ക് ഇടക്കാലജാമ്യം അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *