കൊച്ചി: ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ച് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട അവഹേളന കേസില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. കേസില്‍ പുനരന്വേഷണം ഹൈകോടതി പ്രഖ്യാപിച്ചു. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് ഹൈകോടതി റദ്ദാക്കി.

2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സി.പി.എം പരിപാടിയില്‍ പ്രസംഗിച്ചതാണ് വിവാദമായത്. സജി ചെറിയാന് ക്ലീന്‍ചിറ്റ് നല്‍കിയ പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ച് മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും അഭിഭാഷകനായ ബൈജു നോയലാണ് ഹരജി നല്‍കിയത്.

മന്ത്രിയുടെ രണ്ടരമണിക്കൂര്‍ പ്രസംഗത്തില്‍ സാന്ദര്‍ഭികമായി പറഞ്ഞ കാര്യങ്ങള്‍ മാത്രമാണിതെന്നാണ് സര്‍ക്കാറിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *