നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കുന്ന വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായുള്ള, തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ എണ്ണുന്ന ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി.
കൂടത്തായി സെന്റ് മേരിസ് എല്‍പി സ്‌കൂളില്‍ സജ്ജമാക്കിയ വോട്ടെണ്ണല്‍ ഹാളില്‍ 14 ടേബിളുകള്‍ ആണ് സജ്ജീകരിക്കുക. 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍. ഓരോ ടേബിളിലും ഒന്നു വീതം കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ ഉണ്ടാകും. ഇതിനുപുറമേ 25% ഉദ്യോഗസ്ഥരെ റിസര്‍വ് ആയും വിന്യസിച്ചിട്ടുണ്ട്.
തിരുവമ്പാടി ഉള്‍പ്പെടെ വയനാട് ലോക്‌സഭ മണ്ഡലത്തിലെ മുഴുവന്‍ തപാല്‍ ബാലറ്റുകളും വയനാട്ടില്‍ തന്നെ എണ്ണുന്നതിനാല്‍ കൂടത്തായി സെന്റ് മേരീസ് സ്‌കൂളില്‍ ഇവിഎം വോട്ടുകള്‍ മാത്രമാണ് എണ്ണുക.
ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന റാന്‍ഡമൈസേഷനില്‍ കൗണ്ടിംഗ് നിരീക്ഷകന്‍ രാജീവ്കുമാര്‍ റായ്, ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ശീതള്‍ ജി മോഹന്‍, അസി. റിട്ടേണിംഗ് ഓഫീസര്‍ കെ എന്‍ ബിന്ദു, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.