മലപ്പുറം: മുഖകാന്തി വര്‍ധിപ്പിക്കാനുള്ളതാണെന്ന ഇന്‍സ്റ്റഗ്രാം പരസ്യം കണ്ട് ഉപയോഗിച്ച് തുടങ്ങിയ ഫെയിസ് ക്രീമില്‍ നിന്ന് വിഷബാധയേറ്റ് മലപ്പുറത്ത് 17 കാരിക്ക് വൃക്ക സംബന്ധമായ രോഗം. ക്രീമില്‍ 1.25 ശതമാനം മെര്‍ക്കുറി പരിശോധനയില്‍ കണ്ടെത്തി. ഇന്‍സ്റ്റഗ്രാം ഇൻഫ്ളുവൻസർമാരുടെ പരസ്യം കണ്ടാണ് ക്രീം വാങ്ങിയതെന്നും മുഖക്കുരുവും ഡാര്‍ക്ക് സ്‌പോട്ട് പോകുമെന്നുമാണ് പരസ്യത്തില്‍ പറഞ്ഞിരുന്നതെന്നും പെൺകുട്ടി പറഞ്ഞു. ആദ്യ ബോട്ടില്‍ ഉപയോഗിച്ചപ്പോള്‍ ഫലപ്രദമെന്ന് തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ബോട്ടിലുകള്‍ വാങ്ങിയതെന്നും ഒരു വര്‍ഷത്തിനിടെ മൂന്ന് ബോട്ടിലുകള്‍ ഉപയോഗിച്ചെന്നും ഇതോടെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. മൂത്രം ഒഴിക്കുന്ന സമയത്ത് ബി.പി കുറയുകയും കാലിന് നീരു വരുകയും ചെയ്തിരുന്നു. ഇതോടെ ചികിത്സ തേടിയ സമയത്താണ് ശരീരത്തില്‍ അപകടരമായ അളവില്‍ മെര്‍ക്കുറി കണ്ടെത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ കമ്പനിയെ അറിയിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. കമ്പനിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് കുടുംബം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *