ചെന്നൈ: നിർണ്ണായക കേസുകളുടെ അന്വേഷണം വഴിമുട്ടിയതോടെ പൊലീസ് സ്റ്റേഷനുള്ളിൽ ഗണപതി ഹോമം നടത്തി ഇൻസ്പെക്ടർ. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലുള്ള സത്യമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുരേഷ് ബാബുവാണ് സ്റ്റേഷനിൽ പ്രത്യേക പൂജയും ഹോമവും നടത്തിയത്. സ്റ്റേഷനിലെ ഒരു മുറിയിൽ യാഗകുണ്ഡം ഒരുക്കി നടത്തിയ ചടങ്ങിൽ ഇൻസ്പെക്ടറുടെ ഭാര്യയും ബന്ധുക്കളും പങ്കെടുത്തു.

സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്ത പ്രധാന കേസുകൾക്ക് തുമ്പുണ്ടാക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇൻസ്പെക്ടർ ഈ വിചിത്രമായ നീക്കം നടത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ തിരോധാനം, അജ്ഞാത മൃതദേഹങ്ങളും അസ്ഥികൂടങ്ങളും കണ്ടെത്തിയ സംഭവങ്ങൾ, എന്നി കേസുകളിലെ അന്വേഷണം എങ്ങുമെത്താതെ വന്നതോടെയാണ് പരിഹാരമായി ഹോമം നടത്തിയത്. കേസുകൾ വേഗത്തിൽ തെളിയാനും, തുടർച്ചയായ ജോലിഭാരം മൂലമുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാനുമാണ് ചടങ്ങ് നടത്തിയതെന്നാണ് ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *