എറണാകുളം അങ്കമാലിയിൽ വൻ ലഹരി മരുന്ന് വേട്ട. 2 കോടി വിലമതിക്കുന്ന ഹാശിഷുമായി ഒരാൾ അറസ്റ്റിൽ . ആന്ധ്രായിൽ നിന്നും ബസ് മാർഗം കൊച്ചിയിൽ എത്തിയ കാക്കനാട് സ്വദേശിയാണ് അറസ്റ്റിലായത്.

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിലെ വിവിധ ഡിജെ പാർട്ടിക്കായി ആന്ധ്രയിൽ നിന്നും എത്തിച്ച ഹാശിഷാണ് പൊലീസ് പിടിച്ചെടുത്തത്. ആന്ധ്രായിൽ നിന്നും ടൂറിസ്റ്റ് ബസിലാണ് ലഹരി വസ്തു എത്തിച്ചത്. പ്രതേക സംഘം ഇന്ന് രാവിലെ ആലുവ റൂറൽ എസ് പിയുടെ നിർദ്ദേശ
പ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

പ്രതിയുടെ പേര് വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.അറസ്റ്റിലായത് കടത്ത് സംഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേർ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആകാനുണ്ടെന്നും . 2.5 കിലോ തൂക്കം വരുന്ന ഹാശിഷാണ് പിടിച്ചതെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *