ശശി തരൂരിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. മുഖ്യമന്ത്രിയെ പ്രശംസിച്ച സംഭവത്തിലുംകെ റെയിലുമായി ബന്ധപ്പെട്ട് കെപിസിസി തീരുമാനത്തിനെതിരായ നിലപാടിലുമാണ് രജോമഹാൻ ഉണ്ണിത്താൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
രാജ്‌മോഹൻ ഉണ്ണിത്താന്റെ വാക്കുകൾ
സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടി കളയണം ശശി തരൂർ നിലപാട് തിരുത്തണം.കൊലക്കേസിൽ പ്രതിയാക്കാൻ സി പി എം കിണഞ്ഞ് ശ്രമിച്ചപ്പോൾ ശശി തരൂരിന് ഒപ്പം നിന്നത് കോൺഗ്രസാണ്. ആഗോള പൗരനാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാൻ ശശി തരൂരിന് കഴിയുന്നില്ല, അടുത്ത തവണ തരൂർ മത്സരിക്കാനിറങ്ങിയാൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ റെയില്‍പാതയ്ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ കേന്ദ്രമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ഒപ്പിടാന്‍ ശശി തരൂര്‍ വിസമ്മതിച്ചിരുന്നു.