പത്തനംതിട്ടയിൽ ആനിക്കാട് ചായക്കടയില്‍ പൊട്ടിത്തെറി.പിടന്നപ്ലാവിലെ ചായക്കടയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്.അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേൽക്കുകയും ഒരാളുടെ കൈപ്പത്തി അറ്റുപോവുകയും ചെയ്തു.അപകടത്തില്‍ ബഷീറിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ വേലൂര്‍ സണ്ണി ചാക്കോ(64) എലിമുള്ളില്‍ ബേബിച്ചന്(72) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിക്കേറ്റ മറ്റുള്ളവരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രി, ആനിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു. പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം.
