സയൻസ് ലാബ് സജ്ജികരിക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ കണ്ണൂർ ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിൽ പഠനം നടത്തിവരുന്ന വിദ്യാർഥികളുടെ ശാസ്ത്ര പഠനം സുഗമമാക്കുന്നതിനായി ആധുനിക രീതിയിലുള്ള സയൻസ് ലാബ് സജ്ജീകരിക്കുന്നതിനായി ഈ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. കണ്ണൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സന്ദർശിച്ച് ആവശ്യമായ പ്രവർത്തികൾ മാത്രം ചെയ്യുന്നതിനുള്ള പ്രൊപ്പോസലാണ് ലഭ്യമാക്കേണ്ടത്. സിവിൽ വർക്കുകൾക്കായി പ്രത്യേകം പ്രൊപ്പോസൽ സമർപ്പിക്കണം. സിവിൽ വർക്കുകൾക്കായുള്ള ഡി.പി.ആർ പ്രൈസ് സോഫ്റ്റ്‌വെയറിൽ നിർബന്ധമായും തയ്യാറാക്കണം. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 5 വൈകിട്ട് നാലുവരെയാണ്. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ഡിസംബർ 29ന് രാവിലെ 11.30ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും. കൂടുതൽ വിവരങ്ങൾ/ സയൻസ് ലാബ് സജ്ജീകരിക്കുന്നതിനായുള്ള വിശദമായ സ്‌പെസിഫിക്കേഷൻ എന്നിവക്കായി വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2304594.
പുതുവത്സരത്തിൽ കോവളത്ത് ഹെലികോപ്റ്ററിൽ പറന്നുല്ലസിക്കാം
തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പുതുവത്സരത്തിൽ കോവളത്ത് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ യാത്രാവിരുന്നൊരുക്കുന്നു. ഡിസംബർ 29, 30, 31, ജനുവരി ഒന്ന് തീയതികളിൽ കോവളത്തിന്റേയും അറബിക്കലലിന്റേയും അനന്തപുരിയുടേയും ആകാശക്കാഴ്ചകൾ ആസ്വദിക്കാനാണ് അവസരമൊരുങ്ങുന്നത്. ഹെലികോപ്റ്റർ ടൂറിസം സാധ്യത മുന്നിൽക്കണ്ടാണു ഡി.ടി.പി.സി. പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒന്നിച്ചു കുറഞ്ഞ ചെലവിൽ ഹെലികോപ്റ്റർ ചാർട്ടർ ചെയ്യാൻ പദ്ധതി വഴി കഴിയും. വിദേശരാജ്യങ്ങളിൽ വലിയ പണച്ചെലവുള്ള ഹെലികോപ്റ്റർ യാത്രയാണു വളരെ കുറഞ്ഞ ചിലവിൽ കോവളത്ത് അവതരിപ്പിക്കുന്നത്. പ്രമുഖ ടൂർ ഓപ്പറേറ്ററായ ഹോളിഡേ ഷോപ്പുമായി സഹകരിച്ചാണു ഡി.ടി.പി.സി. പദ്ധതി തയാറാക്കിയിരിക്കുന്നതെന്നും ഹെലികോപ്റ്റർ ടൂറിസത്തിന് സംസ്ഥാനത്ത് വലിയസാധ്യതയാണുള്ളതെന്നും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഷാരോൺ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9961041869, 9961116613.
സംസ്ഥാനത്തെ സമ്പൂർണ വാക്സിനേഷൻ 75 ശതമാനം
*2 കോടിയിലധികം പേർ സമ്പൂർണ വാക്സിനേഷൻ നേടി
ഒന്നും രണ്ടും ഡോസ് ചേർത്ത് സംസ്ഥാനത്തെ സമ്പൂർണ കോവിഡ് വാക്സിനേഷൻ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേർക്ക് (2,60,09,703) ആദ്യ ഡോസ് വാക്സിനും 75 ശതമാനം പേർക്ക് (2,00,32,229) രണ്ടാം ഡോസ് വാക്സിനും നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,60,41,932 ഡോസ് വാക്സിനാണ് നൽകിയത്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 88.33 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 58.98 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.
സംസ്ഥാനത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണം. മൂക്കും വായും മൂടത്തക്കവിധം ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയും വേണം. ഇതോടൊപ്പം പ്രധാനമാണ് വാക്സിനേഷൻ. ഒമിക്രോൺ സാഹചര്യത്തിൽ പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞങ്ങൾ നടന്നു വരികയാണ്. സംസ്ഥാനത്ത് 10 ലക്ഷത്തോളം ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്.
പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ 100 ശതമാനത്തോളം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. മലപ്പുറത്ത് 99 ശതമാനം പേരും തിരുവനന്തപുരത്ത് 98 ശതമാനം പേരും കോട്ടയം, കോഴിക്കോട് ജില്ലകളിൽ 97 ശതമാനം പേരും ആദ്യ ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. 85 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയ വയനാട് ജില്ലയാണ് സമ്പൂർണ വാക്സിനേഷനിൽ മുന്നിലുള്ളത്. 83 ശതമാനം പേർക്ക് സമ്പൂർണ വാക്സിനേഷൻ നൽകിയ പത്തനംതിട്ടയാണ് തൊട്ട് പുറകിൽ.
ആരോഗ്യ പ്രവർത്തരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്സിനും യഥാക്രമം 91, 93 ശതമാനം രണ്ടാം ഡോസ് വാക്സിനുമെടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷൻമാരേക്കാൾ വാക്സിനെടുത്തത്. സ്ത്രീകൾ 2,40,42,684 ഡോസ് വാക്സിനും പുരുഷൻമാർ 2,19,87,271 ഡോസ് വാക്സിനുമാണെടുത്തത്.
കോവിഡ് ബാധിച്ചവർക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താൽ മതി. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവർ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. ഇനിയും വാക്സിനെടുക്കാത്തവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
വാക്ക് ഇൻ ഇന്റർവ്യൂ
എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ സംരംഭമായ ദേശീയ എസ്.സി-എസ്.ടി ഹബിന്റെ സഹായത്തോടെ സംസ്ഥാനത്തെ പത്താം ക്ലാസ് പാസായതും 18 വയസ് പൂർത്തിയായതുമായ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നീഷ്യൻ ത്രൈമാസ ഡിപ്ലോമ കോഴ്‌സിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കിലയുടെ നേതൃത്വത്തിൽ ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലാണ് കോഴ്‌സ് നടത്തുന്നത്. പ്രവേശനമാഗ്രഹിക്കുന്നവർ 23, 24 തീയതികളിലായി (രാവിലെ 11 മണിമുതൽ) കൊട്ടാരക്കര കില സി എച്ച് ആർ ഡി യിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ആവശ്യമായ രേഖകൾ സഹിതം പടങ്കെടുക്കണം. കോഴ്‌സ് ഫീ സൗജന്യം. ഫോൺ: 9496150327, 9961421040.
ഉപഭോക്തൃദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 24നു തിരുവനന്തപുരത്ത്
ഈ വർഷത്തെ ഉപഭോക്തൃ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 24നു ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. തിരുവനന്തപുരം ചൈത്രം ഹോട്ടലിലെ സമന്വയ ഹാളിൽ രാവിലെ 10നു നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.
ഉപഭോക്തൃ കേരളം മാസിക, ബോധവത്കരണ ലഘുലേഖ എന്നിവയുടെ പ്രകാശനവും ഉപഭോക്തൃ ബോധവത്കരണ പരസ്യ ചിത്രങ്ങളുടെ റിലീസും നവീകരിച്ച ഉപഭോക്തൃ ബോധവത്കരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫും ചടങ്ങിൽ മന്ത്രിമാർ നിർവഹിക്കും. ഓൺലൈൻ ക്വിസ് മത്സരം, ചിത്രരചന, ഫോട്ടോഗ്രഫി മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും.
നടൻ മധുപാൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണ, ഭക്ഷ്യ കമ്മിഷണർ കെ.വി. മോഹൻകുമാർ, ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി. വർഗീസ് പണിക്കർ, തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് പി.വി. ജയരാജൻ, വനിതാ കമ്മിഷൻ അംഗം ഇ.എം. രാധ, പൊതുവിതരണ വകുപ്പ് ഡയറക്ടർ ഡോ. ഡി. സജിത്ബാബു തുടങ്ങിയവരും പങ്കെടുക്കും. തുടർന്നു ‘പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം’ എന്ന വിഷയത്തിൽ സെമിനാറും നടക്കും.
സീനിയർ ഫിനാൻസ് ഓഫീസർ താത്കാലിക ഒഴിവ്
സർക്കാർ നിയന്ത്രണത്തിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ൽ സീനിയർ ഫിനാൻസ് ഓഫീസർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ നിന്ന് സീനിയർ ഏ.ഒ ആയോ സംസ്ഥാന/ കേന്ദ്രമേഖല സ്ഥാപനങ്ങളിൽ നിന്ന് ഡി.ജി.എം/ ജി.എം (ഫിനാൻസ്) തലത്തിൽ നിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്. അപേക്ഷ ലഭിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31ന് വൈകുന്നേരം അഞ്ച് മണി. അപേക്ഷ കേപ്പിന്റെ വെബ്‌സൈറ്റായ www.capekerala.org നിന്നും ഡൗൺലോഡ് ചെയ്യാം.
30 പേര്‍ക്ക് നിയമപരമായ രക്ഷാകര്‍തൃത്വ സര്‍ട്ടിഫിക്കറ്റിന് അനുമതി
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള നിയമപരമായ രക്ഷാകര്‍തൃത്വ സര്‍ട്ടിഫിക്കറ്റിന് 30 പേര്‍ക്ക് നാഷണല്‍ ട്രസ്റ്റ് ഹിയറിങ്ങിലൂടെ അനുവാദം നല്‍കി. നിരാമയ ഇന്‍ഷുറന്‍സിന് മുഴുവന്‍ പേരേയും പരിഗണിച്ചു. സ്വത്ത് സംബന്ധമായ 16 അപേക്ഷകളും പരിഗണിച്ചു.
ആശ്വാസകിരണം വികലാംഗ പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്, സ്പെഷല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളും ക്ഷേമ കാര്യങ്ങളും ലഭിക്കാത്തവര്‍ക്ക് അത് ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.നാല് പേരുടെ റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് ശുപാര്‍ശ ചെയ്തു.
കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ നടന്ന ഹിയറിങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, സാമൂഹ്യനീതി ജൂനിയര്‍ സുപ്രണ്ട് സിനോ സേവി, ജില്ലാ ലോ ഓഫീസര്‍ സലിം പര്‍വീസ്, നാഷണല്‍ ട്രസ്റ്റ് ജില്ലാ കണ്‍വീനര്‍ പി.സിക്കന്തര്‍, ഡോ.അഖിലേഷ് കുമാര്‍, നാഷണല്‍ ട്രസ്റ്റ് എന്‍.ജി.ഒ ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പി.കെ.എം സിറാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
റോഡ് അളവെടുപ്പ് ആരംഭിച്ചു
പൊതുമരാമത്ത് വകുപ്പ് കിഫ്ബി മുഖേന 41 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന കുളങ്ങരത്ത് – നമ്പ്യാത്താന്‍ കുണ്ട് -വാളൂക്ക് – വിലങ്ങാട് റോഡിന്റെ അളവെടുപ്പ് ആരംഭിച്ചു. കുന്നുമ്മല്‍, നാദാപുരം, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകളിലൂടെയാണ് 21 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് കടന്നുപോകുന്നത്.10 മീറ്റര്‍ വീതിയിലാണ് ആധുനിക രീതിയില്‍ റോഡ് നവീകരിക്കുന്നത്.
തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, പഞ്ചായത്ത് പ്രസിഡന്റു മാരായ ബാബു കാട്ടാളി, വി.വി മുഹമ്മദലി, വി.കെ റീത്ത, നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ബീന, ബ്ലോക്ക് മെമ്പര്‍മാരായ രജീന്ദ്രന്‍ കപ്പള്ളി, ടി.പി. വിശ്വനാഥന്‍, പഞ്ചായത്ത് അംഗങ്ങളായ എ.കെ.ബിജിത്ത്, സുധീര്‍ ടി, സജിത സുധാകരന്‍, ശശി ടി, അസീസ് സി.വി, കുഞ്ഞബ്ദുള്ള സി.പി, നസീറ കെ.പി , വി.ടി അജിത,ടി.സുരേന്ദ്രന്‍, റജീന പി, വിഷ്ണു കെ.ആര്‍, ടി.പി പവിത്രന്‍, അരവിന്ദന്‍ പി, ഒ.വിനോദന്‍, സുധീഷ് എടോനി പങ്കെടുത്തു.
ഭാസുര രൂപീകരണവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു
ഭാസുര ഗോത്ര വര്‍ഗ വനിതാ ഭക്ഷ്യഭദ്രതാ കൂട്ടായ്മ രൂപീകരണവും പരിശീലന പരിപാടിയും അടുപ്പില്‍ കോളനി കേന്ദ്രീകരിച്ച് വിലങ്ങാട് പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ.പി വസന്തം പരിപാടി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ കമ്മിഷന്‍ അംഗം വി.രമേശന്‍ അധ്യക്ഷത വഹിച്ചു. മുന്‍ കമ്മീഷന്‍ അംഗം ബി.രാജേന്ദ്രന്‍ പരിശിലന ക്ലാസ് നയിച്ചു. വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ, പി.കെ. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ രജീന്ദ്രന്‍ കപ്പള്ളി, വാണിമേല്‍ പഞ്ചായത്ത് അംഗങ്ങളായ ശാരദ, ജാന്‍സി, ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞിരാമന്‍, ഇന്ദിര, ജില്ലാ പഞ്ചായത്ത് അംഗം സുരേന്ദ്രന്‍, ഊര് മൂപ്പന്‍ ജയന്‍ ഒ.സി, റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ. മനോജ് കുമാര്‍, ജില്ലാ സപ്ലൈ ഓഫിസര്‍ കെ.രാജിവ്, ടൈം ബല്‍ ഓഫിസര്‍ വി.സലീഷ്, നാദാപുരം എ.ഇ.ഒ വിനയരാജ്, വാണിമേല്‍ ഐ.സി.ഡി.എസ് ഓഫിസര്‍ രമ, എ.ടി.എസ്.ഒ സീമ പി, റേഷനിംഗ് ഇന്‍സ്പെക്ടര്‍ ശ്രീധരന്‍ കെ.കെ, നിജിന്‍ ടി.വി, കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. വടകര താലൂക്ക് സപ്ലൈ ഓഫിസര്‍ സജി വന്‍ ടി.സി നന്ദി പറഞ്ഞു.
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. ശനി, ഞായര്‍/പൊതുഅവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകള്‍ സംഘടിപ്പിക്കുക. ഇന്റേണ്‍ഷിപ്പും, പ്രോജക്ട് വര്‍ക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.
18 വയസിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 10. താല്‍പര്യമുള്ളവര്‍ ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍, ബാലുശ്ശേരി, കോഴിക്കോട് സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0496 2644678, 9846634678. വിവരങ്ങള്‍ക്ക് www.srccc.in.
ഗതാഗതം നിരോധിച്ചു
ജില്ലയിലെ മൈക്കാവ് -ശാന്തി നഗര്‍ റോഡില്‍ മൈക്കാവ് മുതല്‍ ശാന്തി നഗര്‍ വരെ റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 22) മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. മൈക്കാവ് നിന്നും ശാന്തിനഗര്‍ ഭാഗത്തേക്ക് പേകേണ്ട വാഹനങ്ങള്‍ കെ.ടി.എ റോഡിലെ കലന്തര്‍ മേട് വഴിയും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഏകാംഗ ഫോട്ടോ പ്രദര്‍ശനം
ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഡോ. ശ്രീജിത്ത് ഇ.കെ യുടെ ‘ലൈഫ് ഇന്‍ എ സ്നാപ്ഷോട്ട്’ ഏകാംഗ ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 22 വൈകീട്ട് നാലിന് കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 11 മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെ പ്രദര്‍ശനം നടക്കും. പ്രദര്‍ശനം 29ന് സമാപിക്കും.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്) ന്യൂറോ സയന്‍സ് റിസര്‍ച്ച് ലബോറട്ടറിയില്‍ ജൂനിയര്‍ റിസര്‍ച്ച്് ഫെല്ലോ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ബയോടെക്നോളജി/മോളിക്യൂലര്‍ ബയോളജി വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റ്/ഗേറ്റ്/തത്തുല്യ യോഗ്യത. അനിമല്‍ സെല്‍ കള്‍ച്ചര്‍, മോളിക്യൂലര്‍ ബയോളജി മേഖലയില്‍ പ്രവൃത്തി പരിചയം. പ്രായപരിധി 35 വയസ് കവിയരുത്. (നിയമാനുസൃത ഇളവ് ബാധകം). അപേക്ഷ
