രാജ്യസഭയിൽ കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച പി.വി അബ്ദുൽ വഹാബിനെ തള്ളി മുസ്‌ലിം ലീഗ്.രാജ്യസഭയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും പുകഴ്ത്തിയാണ് മുസ്ലിംലീഗ് അംഗം പി വി അബ്ദുൾ വഹാബ് സംസാരിച്ചത്.വഹാബിന്റെ പരാമർശത്തോട് ലീഗ് യോജിക്കുന്നില്ല. വഹാബിനോട് വിശദീകരണം ചോദിക്കുമെന്നും ലീഗ് അറിയിച്ചു,കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച് പി.വി അബ്ദുൽ വഹാബ് നടത്തിയ പരാമർശത്തോട് പാർട്ടി യോജിക്കുന്നില്ല. ഏത് സാഹചര്യത്തിലാണ് പ്രസ്തുത പരാമർശം നടത്തിയത് എന്നതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുമെന്നാണ് പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങളുടേതായി പുറത്തിറങ്ങിയ വാർത്താ കുറിപ്പിൽ പറയുന്നത് നൈപുണ്യ വികസനത്തിനായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കേന്ദ്ര സർക്കാരും നടപ്പാക്കുന്ന പദ്ധതികൾ നല്ലതാണെന്ന് അബ്ദുൾ വഹാബ് പറഞ്ഞു. എന്നാൽ നൈപുണ്യ വികസനത്തിന് ധനമന്ത്രാലയം കൂടുതൽ പണം നൽകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *