പോക്‌സോ കേസ് പ്രതി മന്ത്രവാദത്തിന്റെ മറവില്‍ സ്ത്രീയെ ബലാത്സംഗം ചെയ്തു. മന്ത്രവാദിയെ കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ ഹൗസ്ഓഫീസര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം കാവന്നൂര്‍ തൃപ്പനച്ചി നെല്ലിച്ചു വട് സിദ്ദീഖിയാ മന്‍സില്‍ അബ്ദുറഹിമാന്‍ (32 ) ആണ് പോലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒമ്പതിന് വീട്ടിലെത്തിയ ഭര്‍തൃമതിയായസ്ത്രീയെ അസുഖം മാറ്റിത്തരാം എന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് മടവൂരിലെ മഖാമിന് സമീപത്തെ ലോഡ്ജില്‍ എത്തിക്കുകയായിരുന്നു.മക്കാം സിയാറത്തിനാണെന്ന് പറഞ്ഞായിരുന്നു മടവൂരില്‍ എത്തിച്ചത്.വീട്ടുകാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ മറ്റൊരു സ്ത്രീക്കൊപ്പം ഇവരെ കൊണ്ടുവന്നത്. എന്നാല്‍ മറ്റൊരു റൂമില്‍ വെച്ച് സ്ത്രീയോട് മോശമായി പെരുമാറുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. സ്ത്രീയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്.
2019 ല്‍ഇയാള്‍ക്കെതിരെ കരിപ്പൂര്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എന്ന കേസില്‍ പോക്‌സോ കേസ് നിലവിലുണ്ട്.ഇയാള്‍ക്ക് ഇത്തരം ആളുകളെ മന്ത്രവാദ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ഏജന്റ് മാരായി സ്ത്രീകളും മറ്റ് ആളുകളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.