മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ 5 അംഗങ്ങളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ബിജെപി അനുകൂലികളാണെന്ന് ആരോപിച്ചാണ് ഇവരെ തടഞ്ഞത്. ഇവരെ ഗേറ്റിനകത്തേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയറ്റി വിട്ടില്ല. അതേസമയം, യോഗത്തിനെത്തിയ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് മെമ്പര്‍മാരെ കടത്തി വിടുകയും ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് ഹാളിന് പുറത്ത് ഇപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിക്കുകയാണ്. സെലക്ട് ഹാളിന്റെ കവാടത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരിക്കുന്ന് പ്രതിഷേധിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനിടെ, തടഞ്ഞ അംഗങ്ങള്‍ അകത്തേക്ക് കയറാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.
ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 9 സംഘപരിവാര്‍ അംഗങ്ങളെ തടയുമെന്ന് എസ്എഫ്‌ഐ പറഞ്ഞു.