തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് ദമ്പതികളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറാടി കീരിയാനിക്കല്‍ അജേഷിനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപം നച്ചാര്‍ പുളയിലെ കുറുങ്കയം ഭാഗത്ത് മരത്തില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
അജേഷിന്റെ ആക്രമണത്തില്‍ മൂലമറ്റം ചേറാടി കീരിയാനിക്കല്‍ കുമാരന്‍ (70) ഭാര്യ തങ്കമ്മ (65) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ഇവരെ അന്വേഷിച്ചു ചെന്ന ബന്ധുക്കളാണ് കുമാനരെയും തങ്കമ്മയെയും വെട്ടേറ്റ നിലയില്‍ കണ്ടത്. കുമാരന്‍ മരിച്ച നിലയിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന തങ്കമ്മയെ കട്ടിലിനടിയില്‍ നിന്നാണ് കണ്ടെത്തിയത്.