തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര അന്വേഷിക്കാന്‍ പൊലീസ്. വരാഹി പി.ആര്‍ ഏജന്‍സിയിലെ ജീവനക്കാരന്റെ മൊഴി രേഖപ്പെടുത്തും. വരാഹി ഏജന്‍സി കോഡിനേറ്റര്‍ അഭിജിത്തിനെ മൊഴിയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് രേഖപ്പെടുത്തുക.
അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിരുന്നത്. സുരേഷ് ഗോപിയെ പൂരം ദിവസം രാത്രി തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് എത്തിച്ചത് അഭിജിത്താണെന്ന് ആംബുലന്‍സ് ഡ്രൈവര്‍ നേരത്തെ മൊഴിനല്‍കിയിരുന്നു.
സി.പി.ഐ നേതാവിന്റെ പരാതിയിലാണ് പൂര നഗരിയില്‍ ആംബുലന്‍സില്‍ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും മോട്ടോര്‍ വാഹന നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുമതിയുള്ള ആംബുലന്‍സ് മനുഷ്യന് ജീവഹാനി വരാന്‍ സാധ്യതയുള്ള വിധത്തില്‍ ജനത്തിരക്കിനിടയിലേക്ക് ഓടിച്ച് കയറ്റിയെന്നാണ് കേസ്.
