ചേലക്കരയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വാർഡ് മെമ്പർ കുഴഞ്ഞുവീണു. ചേലക്കര ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് 24-ാം വാർഡ് മെമ്പറായി തിരഞ്ഞെടുത്ത സരിത പ്രഭാകരൻ കുഴഞ്ഞുവീണത്. സത്യപ്രതിജ്ഞാ വാചകം ചൊല്ലിയതിനു ശേഷം ഒപ്പു വെക്കുന്നതിനിടെ സരിത പ്രഭാകരൻ കുഴഞ്ഞു വീഴുകയായിരുന്നു. ചേലക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ ഇവരുടെ ആരോഗ്യനില തൃപ്തികാര്യമാണെന്ന് അധികൃതർ അറിയിച്ചു.ബി പി കുറഞ്ഞതാണ് കുഴഞ്ഞുവീഴാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ആലപ്പുഴ കണ്ടല്ലൂർ പഞ്ചായത്തിൽ സത്യപ്രതിജ്ഞ ചടങ്ങിനിടെ സിപിഐഎം പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. കണ്ടല്ലൂർ സ്വദേശി മനോഹരൻ പിള്ളയാണ് മരിച്ചത്. മുദ്രാവാക്യം വിളിച്ചതിന് ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.
