മലപ്പുറം: മുസ് ലിം ലീഗ് സമസ്തയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന മന്ത്രി വി. അബ്ദുറഹ്‌മാന്റെ പ്രസ്താവനക്ക് ശക്തമായ മറുപടിയുമായി സമസ്ത കേരള ജംഇയത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു.

ലീഗ് തകര്‍ക്കുമെന്നും സമസ്ത തകരുമെന്നും വിശ്വാസമില്ല. സമസ്തയെ ആരും തകര്‍ക്കുന്നതായി അറിയില്ല. മന്ത്രിയുടെ പ്രസ്താവനയില്‍ അദ്ദേഹത്തോടാണ് വിശദീകരണം ചോദിക്കേണ്ടതെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.

സമസ്തയില്‍ വിഭാഗീയ പ്രവര്‍ത്തനം നടക്കുന്നില്ല. സംഘടനയെ ഉയര്‍ത്താനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ആവേശഭരിതമായ പ്രവര്‍ത്തനമാണിത്. എന്നാല്‍, ചിലര്‍ക്ക് ഇത് വിഭാഗീയ പ്രവര്‍ത്തനമായാണ് തോന്നുകയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *