
കേരളത്തെ പിടിച്ചുലച്ച സമകാലിക സംഭവങ്ങൾ കോർത്തിണക്കി ദി സ്റ്റോറി ഫാക്‌ടറി നിർമ്മിക്കുന്ന “ജിഷ്‌മ” ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയായി. കഥയിലും, നിർമ്മാണത്തിലും, അവതരണത്തിലും വ്യത്യസ്‌തത പുലർത്തുന്ന ജിഷ്‌മ മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് ഡോക്യുഫിക്ഷൻ എന്ന രീതിയിലും വ്യത്യസ്‌തത പുലർത്തുന്നു. ബജറ്റ് പരിമിതികൾക്കുള്ളിൽ നിന്നും നിർമ്മിച്ച ഈ ചിത്രത്തിന്റെ ആറ് മിനിറ്റോളം വരുന്ന ഭാഗങ്ങൾ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പൂർത്തീകരിച്ചിരിക്കുന്നത്.ഷാജി എം ബഷീർ തിരക്കഥയും സംവിധാനവും നിർവഹിച്ച ജിഷ്‌മയിൽ ഡോ ഷാജു,ഗൗതമി കൗർ, ഗോപൻ. ഷാനിമോൻ, ഡോ അഞ്ജന, രഞ്ജിമ അരവിന്ദ്,റോഷൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.സിനിമയിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന സാങ്കേതിക പ്രവർത്തകർക്കും അഭിനേതാക്കൾക്കും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഒരു കൂട്ടായ്‌മയാണ് ദി സ്റ്റോറി ഫാക്ടറിയുടെ അണിയറക്ക് പിന്നിലുള്ളവർ.
എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്മി ഥുൻ രാജ് എസ്. സംഗീതം
അജിത് കെ പ്രകാശ്. ശബ്ദം:പ്രിൻസ് ആൻസിലം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ :സുസ്‌മി സക്കറിയ.