വടകര : സ്വകാര്യ ബസ് കണ്ടക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വടകര താലൂക്കിൽ ഇന്ന് (ജനുവരി 22) സ്വകാര്യ ബസ് പണിമുടക്ക്. ബസ് ജീവനക്കാരുടെ സംയുക്ത തൊഴിലാളി യൂണിയൻ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. തലശേരി ഭാഗത്തുനിന്ന് വരുന്ന ബസുകൾ മാഹി പാലം വരെയും കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്ന ബസുകൾ മൂരാട് പാലം വരെയും സർവീസ് അവസാനിപ്പിച്ച് മടങ്ങും. തലശേരി – കോഴിക്കോട് റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് സർവീസ് നടത്താവുന്നതാണെന്ന് സംയുക്ത തൊഴിലാളി യൂണിയൻ നേതൃത്വം അറിയിച്ചു.

തലശേരി ഭാഗത്തുനിന്ന് വരുന്ന ബസുകൾ മാഹി പാലം വരെയും കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്ന ബസുകൾ മൂരാട് പാലം വരെയും സർവീസ് അവസാനിപ്പിച്ച് തിരികെ പോകേണ്ടതാണെന്ന് സംയുക്ത തൊഴിലാളി യൂണിയൻ അറിയിച്ചു. എന്നാൽ തലശേരി – കോഴിക്കോട് റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് സർവീസ് നടത്താവുന്നതാണെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *