തിരുവനന്തപുരം: പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടു വയസ്സുകാരിക്ക് ഡിഎന്‍എ പരിശോധന. കുട്ടിക്കൊപ്പം ഉള്ളവര്‍ യഥാര്‍ത്ഥ മാതാപിതാക്കള്‍ ആണോ എന്ന് ഉറപ്പിക്കുന്നതിനാണ് നടപടി. സാമ്പിളുകള്‍ പൊലീസ് ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടിയുടെ മൊഴിയെടുക്കാനുള്ള ശ്രമവും തുടരും.

ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതിനു മുന്‍പ് കുട്ടിയില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. പൊലീസ് ഫോറന്‍സിക് ലാബിലേക്ക് അയച്ച സാമ്പിള്‍ ഫലം ലഭിക്കാന്‍ ഒരാഴ്ചയെടുക്കും. കുട്ടിക്കൊപ്പമുള്ളവര്‍ യഥാര്‍ത്ഥ രക്ഷിതാക്കളാണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇന്നലെ രണ്ടു വയസ്സുകാരിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സംശയമുള്ളവരുടെ ഫോട്ടോ കാണിച്ച് ആയിരിക്കും മൊഴി രേഖപ്പെടുത്തുക. അന്വേഷണം കഴിയും വരെ നഗരം വിട്ടുപോകരുതെന്ന് കുഞ്ഞിന്റെ കുടുംബത്തിലെ എല്ലാവരോടും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *