ഫ്രാൻസിസ് മാർപാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ സംഘം.എന്നാല്‍ മാർപാപ്പ മരണാസന്നമായ നിലയിലല്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരും. കിടക്കയിൽനിന്ന് എഴുന്നേറ്റ് വീൽ‌ചെയറിൽ ഇരിക്കാൻ സാധിക്കുന്നുണ്ട്. രോഗവിവരത്തെ കുറിച്ച് ഒന്നും മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ട്. ഇപ്പോഴും ശ്വാസംമുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും മെഡ‍ിക്കൽ സംഘം വ്യക്തമാക്കി.
ബ്രോങ്കൈറ്റിസ് മൂർച്ഛിച്ചതിനെത്തുടർന്ന് ഫെബ്രുവരി 14നാണ് പാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *