തൃണമൂൽ സംസ്ഥാന കോർഡിനേറ്റർ പിവി അൻവറിനൊപ്പം
തൃണമൂൽ എംപിമാരായ മഹുവ മൊയ്‌ത്രയും ഡെറിക് ഒബ്രിയാനും മുസ്‌ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. എൽഡിഎഫ് വിട്ട് എംഎൽഎ സ്ഥാനം രാജിവച്ച് യുഡിഎഫ് പ്രവേശനം കാത്ത് കഴിയുന്ന അൻവറിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ്‌ കൂടിക്കാഴ്ച.ഈ മാസം 27ന് യുഡിഎഫ് യോഗം നടക്കുന്ന സാഹചര്യത്തിൽ അൻവറിന്റെയും തൃണമൂലിന്റെയും മുന്നണി പ്രവേശം ചർച്ച ആയതായാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ചയിൽ സാദിഖലി തങ്ങളും പ്രതികരിച്ചിട്ടുണ്ട്. ‘തൃണമൂൽ എംപിമാർ കേരളത്തിൽ അവരുടെ പാർട്ടി പരിപാടിക്കായി വന്നതായിരുന്നു. മലപ്പുറത്തെത്തിയപ്പോൾ പാണക്കാട് എത്താൻ അവർ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം’- അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രധാന്യമുള്ള വിഷയങ്ങൾ സംസാരിച്ചിട്ടില്ലെന്നും സൗഹൃദ സന്ദർശനമായിരുന്നുവെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.എംഎൽഎ സ്ഥാനം രാജിവച്ച ശേഷം ഇത് രണ്ടാം തവണയാണ് അൻവർ പാണക്കാട് എത്തുന്നത്. ഞായറാഴ്ച മഞ്ചേരിയിൽ നടക്കുന്ന തൃണമൂലിന്റെ പ്രതിനിധി സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *