ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം. ഉത്തരവിലെ പരാമർശങ്ങൾ കേസിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ജാമ്യ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെടാൻ നീക്കമുണ്ട്. തന്ത്രിക്കെതിരെ തെളിവുകൾ ഇല്ലെന്ന് കൊല്ലം വിജിലൻസ് കോടതി പറഞ്ഞിരുന്നു. ഈ ഉത്തരവിനെതിരെയാണ് എസ്ഐടി ഹൈക്കോടതിയെ സമീപിക്കുക.

ഉത്തരവിലെ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാണ് എസ്ഐടിയുടെ ആവശ്യം എന്നാൽ അത് നിലവിൽ സാധ്യതയില്ല. ഡിജിപിയുടെ സംസാരിച്ച ശേഷം നിയമോപദേശം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾക്കായി മുന്നോട്ട് പോകാനാണ് എസ്ഐടിയുടെ തീരുമാനം.

പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികപരമായുള്ള കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതല. ഇക്കാര്യം ദേവസ്വം മാനുവലിൽ വ്യക്തമാണ്. തന്ത്രിക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലന്നും ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *